Our Features

നിരന്തരം നൻമ ചെയ്ത് സന്തോഷം കണ്ടെത്തുക

Introducing Help and Heal Charitable Foundation, Kannur
Charity as a Life Style/ജീവകാരുണ്യ ജീവിത ശൈലിയായ്

As we celebrate life's joys with lavish spending, gatherings, purchases, tours, and feasts, let's not forget those struggling to survive around us. Many are plagued by poverty and disease, unable to afford even the basics.

The Power of Rs 10

To us, Rs 10 may seem insignificant, but to the poor, it's a lifeline. This small amount can bring hope and relief to those in need.

Help and Heal Charitable Foundation: A Beacon of Hope

In 2023, we established Help and Heal Charitable Foundation, Kannur (registered under society Act KNR/CA/242/2023and Income Tax )with a mission to collect a minimum of Rs 10 per week through Google pay or Rs 50 monthly from willing donors.
Our goal: to make a significant impact on the lives of the poor.

Surpassing Expectations

In a remarkable display of collective generosity, we've crossed a milestone of Rs 13 lakhs! With this collective might, we've: - Provided financial assistance of Rs 10,000 each to numerous individuals in need - Supported various social causes and utility initiatives

Join the Movement

Be part of this extraordinary journey. Contribute just Rs 50 monthly to Help and Heal Charitable Foundation, Kannur. Together, let's spread love, kindness, and compassion.

Every Small Contribution Counts

Your Rs 50 can be the difference between hope and despair for someone. Let's celebrate the joy of giving and make a meaningful impact on the lives of those struggling.

Join us in this noble endeavor.

Get our ID Number - become a valued Well Wisher Associate.

Feel happiness in rest of life

Just Rs 50 monthly or Rs150 quarterly or Rs300 half yearly or Rs.600 yearly .
Google Pay to Foundation Account
40505111000830
IFSC-KLGB0040505
-directly with Screen shot with name and address to foundation whatsapp number 8714882097
Thank You.

More About Us Join as a Well-Wisher
Guidlines to submit email request [Effective from 11-04-2025]
E- mail Request അയക്കുന്ന മെമ്പർമാർ ശ്രദ്ധിക്കാൻ :

സ്വന്തം വീടിനടുത്ത് / സ്വന്തം വാർഡിൽ / സ്വന്തം പഞ്ചായത്തിൽ, കൃത്യമായും നേരിട്ടറിയുന്ന ,ചികിൽസാ കമ്മറ്റി നിലവിലില്ലാത്ത, പക്ഷെ അതീവ ദുരിതമനുഭവിക്കുന്ന ഒരു വ്യക്തിക്ക് / കുടുംബത്തിന് HH മെമ്പറുടെ സ്വന്തം കാരുണ്യ പ്രസ്ഥാനമായ Help & Heal Charitable Foundation ൻ്റെ വ്യക്തിഗത സാമ്പത്തിക സഹായമായ 10,000 രൂപയുടെ ചെക്ക് -സഹായധനം ലഭ്യമാക്കാൻ Email ചെയ്യുമ്പോൾ, അതിൻ്റെ കൂടെ ആ വ്യക്തിയുടെ / കുടുംബാംഗത്തിൻ്റെ ഒപ്പിട്ട ഒരു അഭ്യർത്ഥന വെള്ളപേപ്പറിൽ വാങ്ങി attach ചെയ്യണമെന്ന് അറിയിക്കുന്നു.

സ്വന്തം വാർഡിൽ / തൊട്ടപ്പുറത്ത് ഒരാൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്നറിഞ്ഞാൽ തൻ്റെ ചാരിറ്റി ഫൗണ്ടേഷൻ വക 10,000 രൂപ അവർക്ക് നൽകാനാകുമോ എന്ന ഒരന്വേഷണമാകണമത്. അവർ അധിക ദൂരത്തല്ലാത്തതിനാൽ HH മെമ്പർ നേരിട്ട് പോയി കണ്ട് സ്ഥിതി അന്വേഷിക്കുന്നത് മനുഷ്യത്വപരമാണല്ലോ. ഒപ്പം പറയണം " എൻ്റെ ചാരിറ്റി ഓർഗനൈസേഷനാണ് HH- അതിൽ നിന്നും ഒരു തുക നിങ്ങൾക്ക് കിട്ടുമോ എന്ന് നോക്കാം. വെള്ളക്കടലാസിൽ ഒരപേക്ഷ എഴുതിത്തരൂ , ഞാനയച്ചു നോക്കട്ടെ "

Email ൽ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങൾ
  1. Email അയയ്ക്കുന്ന HH മെമ്പറുടെ ID നമ്പർ, പേര്, വിലാസം, പഞ്ചായത്ത്, വാർഡ്, പിൻകോഡ്, ജില്ല
  2. ഫോൺ നമ്പർ
  3. HH മെമ്പറുടെ പഞ്ചായത്ത് കോ-ഓർഡിനേറ്ററുടെ പേര് /ഫോൺ നമ്പർ / തപാൽ വിലാസം .
  4. സഹായം വേണ്ട വ്യക്തിയുടെ ബാങ്ക് പാസ് ബുക്കിലുള്ള English അക്ഷരങ്ങളിലുള്ള ഇനീഷ്യൽ അടക്കമുള്ള പേര്, പഞ്ചായത്ത്, വാർഡ്, വിലാസം,പിൻകോഡ്,ജില്ല,
  5. ഫോൺ നമ്പർ
  6. അവരുടെ കുടുംബ സ്ഥിതി/ രോഗവിവരണം നാലഞ്ച് വാചകങ്ങളിൽ.
helpandhealrequest@gmail.com ൽ അയക്കുമ്പോൾ

സഹായം വേണ്ട വ്യക്തിയോ കുടുംബാംഗമോ ഒപ്പിട്ട അപേക്ഷയുടെ കോപ്പി attach ചെയ്യണം . ( അപേക്ഷ മോഡൽ: ഇന്ന വിലാസത്തിൽ ഇന്ന വാർഡിൽ ഇന്ന പഞ്ചായത്തിൽ താമസിക്കുന്ന എനിക്ക് / എൻ്റെ കുടുംബാംഗത്തിന് ഇന്ന അസുഖമാണ് / ഇന്ന അവസ്ഥയാണ് / Help & Heal charitable foundation ൻ്റെ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു. ഒപ്പ്)

നിബന്ധനകൾ
  1. പൂരിപ്പിക്കാൻ അറിയാത്ത കാര്യങ്ങൾ (ID നമ്പർ, പഞ്ചായത്ത് കോ ഓർഡിനേറ്റർ details എന്നിവ -കൺവീനർ ശ്രീമതി സരസ രവീന്ദ്രനെ 87142 92645 എന്ന നമ്പറിൽ വിളിച്ചാൽ , Contribution Register ൽ നോക്കി അവ ലഭ്യമാക്കും)
  2. HHമെമ്പറായി 6 മാസം കഴിഞ്ഞതും എന്നാൽ ഒരു വർഷത്തെ മിനിമം വാർഷിക ചാരിറ്റി തുകയായ 600 രൂപ, ( മാസം കുറഞ്ഞത് 50 രൂപ വച്ച് 12 മാസത്തെ തുക) തന്നവർക്ക്, നേരിട്ടറിയുന്ന, സ്വന്തം വാർഡിലെ ദുരിതമനുഭവിക്കുന്ന വ്യക്തിക്ക് വേണ്ടി ധനസഹായ -e-mail ചെയ്യാം
  3. മാസംതോറുമല്ലാതെ വല്ലപ്പോഴും ചാരിറ്റി തുക അയയ്ക്കുന്ന മെമ്പർമാർ കുടിശ്ശിക അടച്ചു തീർത്തതിനു ശേഷം മാത്രമേ E-mail request അയയ്ക്കാൻ പാടുള്ളൂ...
  4. Email request അയക്കുന്ന സമയത്ത് ചികിത്സ കമ്മിറ്റി ഇല്ല എന്നാൽ അന്വേഷിക്കുന്ന സമയത്ത് ചികിത്സ കമ്മിറ്റി ഉണ്ട് എങ്കിൽ ആ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയും H& H ലെ ഫണ്ടിൻ്റെ ലഭ്യതയും നോക്കി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കും
  5. .
  6. HH മെമ്പറില്ലാത്ത ഒരു പഞ്ചായത്തിലെയും 'Email Request പരിഗണിക്കില്ല.
  7. HH മെമ്പർ ഒരു വാർഡിലും / പഞ്ചായത്തിലും സഹായം വേണ്ടയാൾ അതിർത്തി വാർഡിലും / പഞ്ചായത്തിലുമാണെങ്കിൽ എക്സിക്യൂട്ടീവ് കമ്മറ്റി ഉചിതമായ തീരുമാനമെടുക്കും.
  8. സ്വന്തം വാർഡ് / പഞ്ചായത്തിൽ നിന്ന് അപേക്ഷകളില്ലാതിരിക്കുകയും സഹായധനഫണ്ടിൽ തുകയുണ്ടാകുകയും ചെയ്താൽ , മറ്റ പേക്ഷകൾ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ഭൂരിപക്ഷാഭിപ്രായപ്രകാരമുള്ള തീരുമാനമെടുക്കുന്നതാണ്.
  9. ഒരേ പഞ്ചായത്തിൽ നിന്നും ഒന്നിലധികം അഭ്യർത്ഥനകൾ / ഒരേ മെമ്പർ തന്നെ പല തവണ email ചെയ്യുക എന്നീ സന്ദർഭങ്ങളിൽ മറ്റ് പഞ്ചായത്തുകൾക്കും വാർഡുകൾക്കും പ്രാതിനിധ്യം / അവസരം കിട്ടത്തക്കവിധം എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ഭൂരിപക്ഷതീരുമാനപ്രകാരം ഇടവേളകൾ നിശ്ചയിക്കുന്നതാണ്.

Get In Touch

A campaign that raises modest amounts of money and gives substantial sums to the underprivileged.

Quick Links

Contact Us

Kannur, Kerala, India

helpandhealrequest@gmail.com

+91 8714882097

© Help & Heal.2025 All Rights Reserved.