History

ആശയം

ജനനം

ആകാശവാണി കണ്ണൂർ നിലയംബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് പ്രക്ഷേപണം ചെയ്തു വന്ന , സാധാരണക്കാരായ ആൾക്കാരുടെ ജീവിതപ്രശ്നങ്ങൾക്ക് അധികാരികളിൽ നിന്ന് എന്തെങ്കിലും ആശ്വാസവും പരിഹാരവും ലഭ്യമാക്കാനാകുമോ എന്ന അന്വേഷണത്തിൻ്റെ ഭാഗമായി ആവിഷ്കരിച്ച " ജീവിതം പറയുമ്പോൾ " എന്ന തൽസമയ ഫോൺ ഇൻ പരിപാടിയിൽ ഇതിൻ്റെ ആശയവും ആവിഷ്കാരവും നിർവ്വഹിച്ച പ്രോഗ്രാം എക്സിക്യൂട്ടീവ് പി.വി. പ്രശാന്ത് കുമാർ ഒരു എപ്പിസോഡിൽ ശ്രോതാക്കളോട് അഭിപ്രായപ്പെട്ടു. " നാട്ടിൽ പലർക്കും ധാരാളം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. 250 പേരടങ്ങുന്ന ഒരു ഗ്രൂപ്പിൽ ഒരു മെമ്പർ കേവലം 10 രൂപയെടുത്താൽ 2500 രൂപ അനായാസം സ്വരൂപിക്കാനാകും. അത് അന്നാട്ടിലെ രണ്ട് ഡയാലിസിസ് രോഗികൾക്കുള്ള ചെറിയൊരു സാമ്പത്തിക സഹായമാകും ".
പരിപാടിയിൽ പങ്കെടുത്ത് വിളിക്കുന്നവരിൽ ഏറിയപങ്കും വൃക്കരോഗം, ക്യാൻസർ തുടങ്ങിയ പ്രശ്നങ്ങൾ മൂലം ചികിൽസയ്ക്ക് സാമ്പത്തിക ശേഷിയില്ലാത്തവരും താമസിക്കാൻ വീടില്ലാത്തവരുമൊക്കെയായിരുന്നു.
ശ്രോതാക്കളിൽ നിന്ന് ശ്രീ. മഹേഷ് പെരുവള്ളൂർ 10 രൂപ സഹായധനം എന്ന ആശയത്തിൽ താല്പര്യപ്പെട്ട് പി.വി. പ്രശാന്ത് കുമാറിനെ വിളിച്ചതോടെ ഇങ്ങനെ സഹായിക്കാൻ താല്പര്യമുള്ള ഒരു വാട്സാപ്പ് കൂട്ടായ്മ രൂപീകൃതമാകുകയായിരുന്നു.നാകുമോ എന്ന അന്വേഷണത്തിൻ്റെ ഭാഗമായി ആവിഷ്കരിച്ച " ജീവിതം പറയുമ്പോൾ " എന്ന തൽസമയ ഫോൺ ഇൻ പരിപാടിയിൽ ഇതിൻ്റെ ആശയവും ആവിഷ്കാരവും നിർവ്വഹിച്ച പ്രോഗ്രാം എക്സിക്യൂട്ടീവ് പി.വി. പ്രശാന്ത് കുമാർ ഒരു എപ്പിസോഡിൽ ശ്രോതാക്കളോട് അഭിപ്രായപ്പെട്ടു. " നാട്ടിൽ പലർക്കും ധാരാളം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. 250 പേരടങ്ങുന്ന ഒരു ഗ്രൂപ്പിൽ ഒരു മെമ്പർ കേവലം 10 രൂപയെടുത്താൽ 2500 രൂപ അനായാസം സ്വരൂപിക്കാനാകും. അത് അന്നാട്ടിലെ രണ്ട് ഡയാലിസിസ് രോഗികൾക്കുള്ള ചെറിയൊരു സാമ്പത്തിക സഹായമാകും ". ശ്രോതാക്കളിൽ നിന്ന് ശ്രീ. മഹേഷ് പെരുവള്ളൂർ 10 രൂപ സഹായധനം എന്ന ആശയത്തിൽ താല്പര്യപ്പെട്ട് പി.വി. പ്രശാന്ത് കുമാറിനെ വിളിച്ചതോടെ ഇങ്ങനെ സഹായിക്കാൻ താല്പര്യമുള്ള ഒരു വാട്സാപ്പ് കൂട്ടായ്മ രൂപീകൃതമാകുകയായിരുന്നു.

CENTRAL EXECUTIVE

ശ്രീ.പി.വി. പ്രശാന്ത് കുമാർ,ശ്രീ.മഹേഷ് പെരുവള്ളൂർ, ശ്രീഎം.വി.തമ്പാൻ കരിവെള്ളൂർ ( Rtd JTO, BSNL),ശ്രീ മധുസൂദനൻ പിണറായി (Rtd NAVY) എന്നിവർ ചേർന്ന് ഒരു സെൻട്രൽ വർക്കിംഗ് കമ്മറ്റി രൂപീകരിച്ച്, "ഹെൽപ് ആൻ്റ് ഹീൽ ചാരിറ്റബിൾ ഫൗണ്ടേഷൻ -കണ്ണൂർ " എന്ന സംഘടനയ്ക്ക് രൂപം നൽകി, ദിവസങ്ങളോളം ചർച്ചകൾ നടത്തിയാണ് വലിയൊരു വാട്സാപ്പ് കൂട്ടായ്മ പടുത്തുയർത്തിയത്.

ആദ്യ ഗൂഗിൾ പേ ചലഞ്ച്

സംഘടനയിൽ ചേർന്ന് മുൻ നിരയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവരെ ക്ഷണിക്കുകയും 45 പേർ തയ്യാറാകുകയും ചെയ്തു.ശ്രീ. എം.വി.തമ്പാൻ കനറാ ബാങ്കിൽ Help & Heal പ്രവർത്തനങ്ങൾക്കായി 2022 ജൂൺ 20 ന് ഒരു അക്കൗണ്ട് ആരംഭിക്കുകയും ഇതിലേയ്ക്ക് വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ ഞായറാഴ്ചതോറും കുറഞ്ഞത് 10 രൂപ ഗൂഗിൾ പേയിലൂടെ സഹായധനം അയച്ചു കൊണ്ട് ആഴ്ചതോറും ഫണ്ട് സ്വരൂപിക്കാമെന്ന് ധാരണയിലെത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആദ്യ ചലഞ്ച് 2022 ജൂൺ 30 ന് നടന്നു.

ആദ്യ സാമ്പത്തിക സഹായം

"ജീവിതം പറയുമ്പോൾ " എന്ന പരിപാടിയിൽ പങ്കെടുത്ത് സ്വന്തം നിസ്സഹായത വിവരിച്ച നിർധനരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് , ഗ്രൂപ്പംഗങ്ങൾ ഗൂഗിൾ പേ വഴി അയച്ചുനൽകിയ തുക നേരിട്ട് നൽകുന്നതായിരുന്നു ആദ്യ ഘട്ടം.കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി സ്വദേശിയായ ലത എന്ന സഹോദരി തൈറോയ്ഡ് ക്യാൻസർ മൂലം ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അവർക്ക് 5000 രൂപ 2022 ജൂലൈ 21 ന് നേരിട്ട് പോയി നൽകിയാണ് ആദ്യ ധനസഹായത്തിന് തുടക്കമിട്ടത്.

വളർച്ചാ ഘട്ടങ്ങൾ

കാര്യക്ഷമമായ പ്രവർത്തനത്തിനായി ഒരു എക്സിക്യൂട്ടീവ് കമ്മറ്റി സ്വന്തം ഇഷ്ടപ്രകാരം സേവന സന്നദ്ധരായി വന്നവരെ ചേർത്ത് രൂപീകരിച്ചു.
സൻമനസുള്ള ശ്രോതാക്കളുടെ കൂട്ടായ്മ എന്നതിൽ നിന്നും മാറി,നൻമ ചെയ്യാനാഗ്രഹിക്കുന്ന ഒരു പൊതു സമൂഹമായി വളരുക എന്ന ചിന്തയോടെ കൂട്ടായ്മയിലേയ്ക്ക് ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപാഠികൾ, സഹപ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽപെട്ടവരെ ID നമ്പർ നൽകി സ്വീകരിക്കാൻ തുടങ്ങി. ഞായറാഴ്ച 10 രൂപ ഗൂഗിൾ പേ എന്ന തത്വത്തിൽ പലരും 10 ൻ്റെ ഗുണിതങ്ങളായി ഏറ്റവും കൂടിയത് 100 രൂപയോളം ആഴ്ചതോറും ഗൂഗിൾ പേ ചെയ്യുന്ന ശീലത്തിലേയ്ക്ക് വളർന്നു.
Help & Heal Member എന്ന നിലയിൽ അവർക്ക് ID നമ്പർ നൽകി. അവർ സ്വന്തം പരിചയത്തിലുള്ള (വാർഡിലോ / പഞ്ചായത്തിലോ)സഹായധനം ആവശ്യമുള്ളവരെ കണ്ടെത്തി എന്തെങ്കിലും സഹായം നൽകണമെന്ന് സംഘടനയോട് അഭ്യർഥിക്കുന്ന സംവിധാനത്തിലേയ്ക്ക് മാറിയപ്പോൾ ഓരോ സഹായ അഭ്യർത്ഥനയും എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ചർച്ചയ്ക്ക് വരികയും അന്വേഷണം നടത്തുകയും തുക കൊടുക്കാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തു.

പഞ്ചായത്ത് കോ -ഓർഡിനേറ്റർമാർ

കണ്ണൂർ ജില്ലയിൽ തുടങ്ങി മറ്റ് 13 ജില്ലകളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിൽ ഒരു മോഡൽ HELP & HEAL ഘടന സൃഷ്ടിക്കാനാരംഭിച്ചു.
ജില്ലയിലെ എല്ലാ പഞ്ചായത്ത് / മുനിസിപ്പാലിറ്റി /കോർപ്പറേഷൻ സ്ഥലങ്ങളിൽ സംഘടനയ്ക്ക് കോ. ഓർഡിനേറ്റർമാരെ നിയമിച്ചു കൊണ്ടിരിക്കുന്നു.. സഹായ അഭ്യർത്ഥനകൾ വരുമ്പോൾ അവ അതത് സ്ഥലങ്ങളിലെ ഈ കോ.ഓർഡിനേറ്റർമാരുടെ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം സാമ്പത്തിക സഹായം നൽകാമെന്ന ധാരണയിലെത്തി.

Email Request

സഹായധനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനും തുടർനടപടികൾക്ക് സുതാര്യത ഉറപ്പുവരുത്താനും ഒരു Email വിലാസം ആരംഭിച്ചു. അംഗങ്ങൾ email വിലാസത്തിലൂടെ മാത്രം അഭ്യർത്ഥന നടത്തുകയും email വന്ന ക്രമത്തിൽ മാത്രം മുൻഗണന നിശ്ചയിച്ച് പരിഗണിക്കുകയും ചെയ്തു.

TOC (Token of Concern)

കൂടുതൽ പേരെ സഹായിക്കുക എന്ന ലക്ഷ്യത്തിനായി കൂടുതൽ ചാരിറ്റി ഫണ്ട് സ്വരൂപിക്കുന്ന ചിന്തകളുദിച്ചു. നമ്മൾ ജീവിതം അടിച്ചു പൊളിക്കുമ്പോൾ, ദുരിതം പേറുന്ന സഹജീവികളോട് കരുതൽ Help & Heal സംഘടനയിലൂടെ എന്ന ആശയം പ്രാവർത്തികമാക്കി.

എന്താണ് TOC ?

ജീവിതത്തെ നമ്മൾ ആഘോഷിക്കുന്ന പല മുഹൂർത്തങ്ങളുണ്ട്. ജീവിതത്തിൽ ചില മുഹൂർത്തങ്ങൾ ആചരിക്കാറുമുണ്ട്. അതിനൊക്കെ നമ്മൾ പരിധി വിട്ട് ചെലവാക്കുകയും ചെയ്യുന്നു.

  1. ഒത്തുചേരൽ ആഘോഷങ്ങൾ
  2. വിനോദ യാത്രകൾ
  3. ഹോട്ടൽ ഭക്ഷണം
  4. ഷോപ്പിംഗ്
  5. വിവാഹം
  6. വീട്ടിലെ പലതരം ചടങ്ങുകൾ
  7. ഓർമ ദിനാചരണങ്ങൾ
  8. പുതിയ ജോലി
  9. സ്ഥാനക്കയറ്റം
  10. സാമ്പത്തികമായ നേട്ടങ്ങൾ
  11. ഗൃഹപ്രവേശം
  12. കുടുംബാംഗങ്ങളുടെ പിറന്നാൾ ദിനം
  13. പരീക്ഷാ വിജയങ്ങൾ
  14. ജീവിതത്തെ "അടിച്ചു പൊളിക്കുന്നതിനായി നമ്മൾ പലപ്പോഴായി വലിയ തുക ചെലവാക്കുന്ന സന്ദർഭങ്ങൾ ....

ഈ ആഘോഷങ്ങളൊന്നും വിധിച്ചിട്ടില്ലാത്ത സഹജീവികളെ ഒരു നിമിഷം ഓർത്ത് മൊത്തം ചെലവിനത്തിൽ വളരെ തുച്ഛമായ ഒരു തുക പതിവ് ചലഞ്ചിലല്ലാതെ, ആ ആഘോഷ വേളയിൽ നമ്മുടെ സ്വന്തം പ്രസ്ഥാനത്തിന് ഇഷ്ടമുള്ള ഒരു തുക ഗൂഗിൾ പേ ചെയ്യുന്നതാണ് *TOC അഥവാ Token of Concern. ഈ വകയിൽ കാര്യമായ സംഭാവന സ്വരൂപിക്കാൻ കഴിഞ്ഞു.

ഔദ്യോഗിക ജനറൽ ബോഡി യോഗം

സംഘടന ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ 2023 ജൂണിൽ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു.പത്തംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.
നിലവിൽ താഴെ കൊടുത്തവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി.

പി.വി. പ്രശാന്ത് കുമാർ (കോ.ഓർഡിനേറ്റർ)
എം.ഓ.മധുസൂദനൻ (ചെയർമാൻ)
കെ.സരസ രവീന്ദ്രൻ (കൺവീനർ)
എം.വി.തമ്പാൻ കരിവെള്ളൂർ (ട്രഷറർ)
ടി.പി.പുഷ്പമുരളി (വൈസ് ചെയർമാൻ)
സി.എച്ച് വൃന്ദ ( ജോയൻ്റ് കൺവീനർ)

അംഗങ്ങൾ

എ.ടി. ശാരദ
എം.വി.രജിന
എൻ.പി. വസന്ത
ടി.സന്ധ്യ സാരംഗ്

സൊസൈറ്റി രജിസ്ട്രേഷൻ

2023 ജൂൺ 30 ന് ഈ വാട്സാപ്പ് കൂട്ടായ്മ HELP AND HEAL CHARITABLE FOUNDATION - KANNUR എന്ന പേരിൽ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു. Regn No - KNR/CA/242/2023 2023 ജൂൺ 30 ന് രജിസ്ട്രേഷൻ പ്രാബല്യത്തിൽ വന്നു.

ബാങ്ക് അക്കൗണ്ട്

ഔദ്യോഗികമായി ഫൗണ്ടേഷന് കണ്ണൂർ കേരള ഗ്രാമീൺ ബാങ്കിൽ ചെയർമാൻ / കൺവീനർ / ട്രഷററുടെ പേരിൽ 40505111000830 എന്ന ജോയൻ്റ് അക്കൗണ്ട് ആരംഭിച്ചു.( IFSC - KLGB00 40505)

താല്ക്കാലിക ഓഫീസ്

ദൂരസ്ഥലങ്ങളിലുള്ള ഭാരവാഹികൾ ഇതുവരെ ഓൺലൈനായി മാത്രം എക്സിക്യൂട്ടീവ് കമ്മറ്റിയായി വാട്സാപ്പിൽ ഒത്തുചേർന്നാണ് തീരുമാനങ്ങളെടുത്തു വന്നത് -
ഓൺലൈൻ ആയും ഓഫ് ലൈന്‍ ആയി കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലും കൂടിയിരുന്ന Executive യോഗങ്ങള്‍, കണ്ണൂര്‍ പള്ളിക്കുന്നില്‍ ഒരു താത്ക്കാലിക ഓഫീസ് സംവിധാനം നിലവില്‍ വന്നതോടെ അവിടേക്ക് മാറ്റി, തുടർന്ന് പോകുകയാണ്.(Nandanam,Chaithanya Road,Kanathur Temple Road,Pallikunnu,670004)
മാസംതോറും ഓഫ് ലൈൻ എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി.

വ്യക്തിഗത സാമ്പത്തിക സഹായങ്ങൾ

രജിസ്ട്രേഷൻ ലഭിച്ച ശേഷം email വഴി മെമ്പർമാരും അഭ്യുദയകാംക്ഷികളുമയച്ച സഹായ അഭ്യർത്ഥനകൾ പരിഗണിച്ച് 2025 മാർച്ച് 31 വരെ 105 പേർക്ക് 10,000 രൂപ വീതം സഹായം നൽകിക്കഴിഞ്ഞു.

സാമൂഹ്യ സഹായം

പൊതു നൻമ ലക്ഷ്യമാക്കി സാമ്പത്തികമായ സഹായവും സാധനങ്ങളും നൽകാൻ തുടങ്ങി.വിവിധ മെമ്പർമാരുടെ email അഭ്യർത്ഥനയിലൂടെ വ്യക്തികൾക്കുള്ള സാമ്പത്തിക സഹായം 10,000 രൂപ വച്ച് നൽകുന്നത് പതിവായി. ആദ്യകാലത്ത് 50 പേർക്ക് Rs.4,90, 500 രൂപയുടെ സാമ്പത്തികസഹായം നൽകാൻ കഴിഞ്ഞു.
കണ്ണൂർ തോട്ടടയിലെ അഭയനികേതനിൽ വാഷിംങ് മെഷീൻ, കണ്ണൂർ പള്ളിയാമൂലയിലെ ഡിമെൻഷ്യ കെയർ സൊസൈറ്റിയ്ക്ക് വീൽ ചെയറും വാഷിംഗ് മെഷീനും സ്കൂളുകളിൽ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ, തലശ്ശേരി ചിൽഡ്രൺസ് ഹോമിലെ കുട്ടികൾക്ക് വസ്ത്രം, വയനാട്ടിലെ വെള്ളാർമല ഹയർ സെക്കൻ്ററി സ്കൂളിന് കുട്ടികളുടെ ബസ് യാത്രയ്ക്കും ലൈബ്രറി പുസ്തകങ്ങൾക്കുമായിസാമ്പത്തിക സഹായം, വീടുകളിൽ ഒറ്റപ്പെടുന്നവർക്കായി " റേഡിയോ പാർട്ണർ " പദ്ധതി രൂപീകരിച്ച്, സൗജന്യ റേഡിയോ സെറ്റ് വിതരണം എന്നിവ നടത്തി.

Get In Touch

A campaign that raises modest amounts of money and gives substantial sums to the underprivileged.

Quick Links

Contact Us

Kannur, Kerala, India

helpandhealrequest@gmail.com

+91 8714882097

© Help & Heal.2025 All Rights Reserved.